പോഷകാഹാര കുറവ് പരിഹരിക്കാന്‍ കുട്ടികള്‍ക്ക് ഭക്ഷണ പൊതിയുമായി യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശില്‍ പോഷകാഹാരക്കുറവുളള കുട്ടികള്‍ക്ക് ഭക്ഷണപ്പൊതികള്‍ എത്തിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗിയും കേന്ദ്രമന്ത്രി മനേകാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഉടന്‍ തന്നെ സംസ്ഥാനത്ത് ഈ സേവനം ആരംഭിക്കുമെന്നും യോഗി വ്യക്തമാക്കി.
എന്നാല്‍ ഇത്തരം ഭക്ഷണപ്പൊതികള്‍ കരിഞ്ചന്തകളില്‍ വില്‍പ്പനച്ചരക്കാകാനുളള സാദ്ധ്യത മുന്നില്‍ കണ്ട് ഈ ഭക്ഷണപ്പൊതികളില്‍ നോട്ട് ഫോര്‍ സെയില്‍ എന്ന് വ്യക്തമായി രേഖപ്പെടുത്താനും യോഗി നിര്‍ദ്ദേശിച്ചു. കുട്ടികള്‍ക്കായി പായ്ക്ക് ചെയ്ത ഭക്ഷണം എത്തിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് യോഗി നിര്‍ദ്ദേശം നല്‍കി. ഇതുവഴി കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെടുന്നതിനൊപ്പം ശുചിത്വം, സുരക്ഷിതത്വം, പോഷകസമൃദ്ധമായ ആഹാരത്തിന്റെ ലഭ്യത ഇവ ഉറപ്പു വരുത്താനുമാണ് ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha

























