യുവാവ് സഹോദരനെ കോടാലി കൊണ്ടു മൃഗീയമായി വെട്ടി കൊലപ്പെടുത്തി

പ്രതിയായ സുരേഷ് കുമാര്‍ തന്റെ മൂത്ത സഹോദരന്‍ ചിന്തുറാമിനെ ഒരു വൈദ്യതി തൂണിനോട് ചേര്‍ത്തുവച്ച് കോടാലി ഉപയോഗിച്ച് കൈയും തലയും വെട്ടി കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് ശേഷം പ്രതി മന്‍ഗൗവ പൊലീസ് സ്‌റ്റേഷനില്‍ ആയുധവുമായി സ്വമേഥയാ കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സഹോദരന്മാരായ ഇരുവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. ചിന്തുറാം പുലര്‍ച്ചെ പാട്ടു പാടുകയും പാട്ട് കേട്ട് ഉറക്കം നഷ്ടപ്പെട്ട് രോഷാകുലനായ സുരേഷ് കുമാര്‍ സഹോദരനെ കൊലപ്പെടുത്തുകയാണുണ്ടായതെന്ന് ബലോഡ് അസിസ്റ്റന്റ് കമ്മീഷണര്‍ ജെ ആര്‍ ഠാക്കൂര്‍ വ്യക്തമാക്കി. പ്രതി സുരേഷ് കുമാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha

























