ഹിമാചലില്‍ ബസ്സ് നദിയിലേക്ക് മറിഞ്ഞു;45 മരണം

ഹിമാചല്‍ പ്രദേശില്‍ ബസ് നദിയില്‍ വീണ് 45 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലേക്ക് പോയ ബസാണ് ഷിംല ജില്ലയിലെ ടോണ്‍സ് നദിയിലേക്ക് മറിഞ്ഞത്. അപകട സമയത്ത് ബസില്‍ 50 പേരാണുണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന ശേഷിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു വരുന്നതേയുള്ളൂ. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടം നടന്ന സ്ഥലം ആഴത്തിലുള്ളതായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























