ടോള്‍ ബൂത്തില്‍ കാത്തുനില്‍ക്കാന്‍ ക്ഷമയില്ല, ബി.ജെ.പി എം.എല്‍.എ ടോള്‍പ്ലാസ തൊഴിലാളിയെ മര്‍ദ്ദിച്ചു

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.എല്‍.എ ടോള്‍പ്ലാസ തൊഴിലാളിയെ മര്‍ദ്ദിച്ചു. രാകേഷ് റാത്തോഡ് എന്ന എം.എല്‍.എആണ് ടോള്‍പ്ലാസ ജീവനക്കാരനെ മര്‍ദിച്ചത് തന്റെ സ്റ്റാഫുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളിയുടെ അടുത്തെത്തി അയാളെ അടിക്കുകയായിരുന്നു. ടോള്‍ ബൂത്തില്‍ കാത്തുനില്‍ക്കാന്‍ ക്ഷമയില്ലാഞ്ഞ എം.എല്‍.എയും സംഘവും പണം നല്‍കാതെ വാഹനമെടുക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് വാക്കുതര്‍ക്കമുണ്ടായത്.
എയര്‍ഇന്ത്യ വിമാന ജീവനക്കാരനെ ശിവസേന എം.പി രവീന്ദ്ര ഗയ്ക്ക്വാദ് മര്‍ദ്ദിച്ച സംഭവം നടന്നിട്ട് ആഴ്ചകള്‍ പിന്നിടുന്‌പോഴാണ് പുതിയ സംഭവം. വി.ഐ.പി സംസ്‌കാരത്തിന് അവസാനം കുറിക്കാന്‍ ബീക്കണുകള്‍ നിരോധിച്ചതായുള്ള പ്രധാനമന്ത്രിയുടെ തീരുമാനം വന്നതിനിടെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























