ദമ്പതികളോട് ബന്ധുക്കളുടെ ഞെട്ടിക്കുന്ന ക്രൂരത

ആദിവാസി ദമ്പതികളെ നഗ്നരാക്കി മര്‍ദ്ദിച്ചു. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് സംഭവം. തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹിതരായതിന്റെ പേരില്‍ പെണ്‍ കുട്ടിയുടെ കുടുംബാംഗങ്ങളാണ് ഇരുവരേയും മര്‍ദ്ദിച്ചത്.
ബന്‍സ്വാര ജില്ലയിലെ ഷാംബുപുര ഗ്രാമത്തില്‍ ഈ മാസം 16നാണ് സംഭവം ഉണ്ടായത്. 15ല്‍ അധികം ആളുകള്‍ ചേര്‍ന്ന് അടുത്തിടെ വിവാഹിതരായ ഇവരെ നഗ്നരാക്കി നടത്തിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയോടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും പെണ്‍കുട്ടിയുടെ അച്ഛനടക്കം നാലുപേര്‍ പിടിയിലായെന്നും ബെന്‍ സ്വാര ജില്ലാ കളക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























