വിവാഹം വേര്‍പെടുത്താന്‍ എന്തെളുപ്പം

എന്തും എളുപ്പം പങ്കുവയ്ക്കാനുള്ള ഉപാധിയാണ് ഇന്ന് വാട്‌സാപ്പ് . അതുകൊണ്ട് തന്നെ പുതു തലമുറയ്ക്ക് അതിനോടുള്ള താല്പര്യവും കൂടുതലാണ്. എന്നാല്‍ ഇപ്പോഴിതാ വിവാഹബന്ധം വേര്‍പെടുത്തിയതായുള്ള വിവരം ഭാര്യമാരെ അറിയിക്കാനുള്ള എളുപ്പവഴിയായി വാട്‌സ്ആപ് മാറിയിരിക്കുന്നു. ഹൈദരാബാദില്‍ നിന്നുമാണ് ഇതു സംബന്ധിച്ച പുതിയ വാര്‍ത്ത എത്തിയിരിക്കുന്നത്. ബാദര്‍ ഇബ്രാഹിം എന്ന യുവതിയ്ക്കാണ് വിവാഹബന്ധം വേര്‍പെടുത്തിയതായുള്ള ഭര്‍ത്താവിന്റെ സന്ദേശം വാട്‌സാപ്പിലൂടെ ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഏഴിനാണ് സൗദി അറേബ്യയില്‍ സോഫ്റ്റ് വെയര്‍ അനലിസ്റ്റായ മുദാസിര്‍ അഹമ്മദ് ഖാനെ എംബിഎ ബിരുദധാരിയായ ബാദര്‍ വിവാഹം കഴിച്ചത്.വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം മുദാസിര്‍ ജോലി സ്ഥലത്തേക്ക് തിരികെ പോയി. ആര് മാസം കഴിഞ്ഞപ്പോള്‍ ബാദറിന് വാട്‌സ്ആപ്പ് വഴി വിവാഹബന്ധം വേര്‍പെടുത്തിയതായുള്ള അറിയിപ്പ് എത്തുകയായിരുന്നു. ഭാര്യയുംഅമ്മയും തമ്മിലുള്ള നിരന്തര കലഹമാണ് വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനമെടുക്കാന്‍ മുദാസിറിനെ പ്രേരിപ്പിച്ചത് സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha

























