സാക്കിര്‍ നയിക്കിനെതിരെ എന്‍.ഐ.എ കോടതിയുടെ ജാമ്യമില്ലാ വാറണ്ട്

മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ മുംബൈയിലെ എന്‍.ഐ.എ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. സമുദായ സ്പര്‍ധ വളര്‍ത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു എന്ന കേസിലാണ് വാറണ്ട്.
നേരത്തെ സാക്കീര്‍ നായിക്കിനെയും ഇദ്ദേഹത്തിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ ചില വ്യക്തികളെയും പ്രതികളാക്കി എന്‍.ഐ.എ കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 153എ വകുപ്പും യു.എ.പി.എയുമാണ് സാക്കീര്‍ നായിക്കിനും മറ്റുള്ളവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിലാണ് സാക്കീര്‍ നായിക്കിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്.
2016-ല്‍ ധാക്കയില്‍ നടന്ന തീവ്രവാദ ആക്രമണത്തിലെ പ്രതികള്‍ക്ക് നായിക്കിന്റെ പ്രസംഗം പ്രചോദനമായെന്ന് ബ്ലംഗാദേശി പത്രം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സാക്കിര്‍ നായിക്കിന്റെ സംഘടനക്കെതിരെ കേന്ദ്രം നടപടിയെടുക്കാന്‍ ആരംഭിച്ചത്.
https://www.facebook.com/Malayalivartha

























