ഇന്ത്യയില്‍ ഭാരം കുറയ്ക്കല്‍ ചികിത്സയ്‌ക്കെത്തിയ ഇമാന്റെ ശരീരഭാരം നേര്‍പകുതിയായി

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത എന്ന വിശേഷണവുമായി ഇന്ത്യയില്‍ ഭാരം കുറയ്ക്കല്‍ ചികിത്സയ്‌ക്കെത്തിയ ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അഹമ്മദിന്റെ ശരീരഭാരം 500 കിലോയില്‍ നിന്ന് നേര്‍പകുതിയായി. ഇന്ത്യയിലെ രണ്ട് മാസത്തെ ചികിത്സയിലൂടെ ഇമാന്റെ ഭാരം 250 കിലോ കുറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ചികിത്സയുടെ ഫലമായി ഇമാന്റെ അവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നു.
ഫെബ്രുവരിയിലാണ് 36 വയസുകാരിയായ ഇമാന്‍ ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തുന്നത്. പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിച്ച ഇമാന്റെ ചികിത്സയ്ക്കായി ആശുപത്രി പ്രത്യേക വാര്‍ഡുതന്നെ നിര്‍മിച്ചിരുന്നു. ചര്‍ണി റോഡില്‍ സൈഫി ആശുപത്രിയിലെ ഡോക്ടര്‍ മുസാഫല്‍ ലക്ഡാവാലയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇമാനെ ചികിത്സിക്കുന്നത്.

https://www.facebook.com/Malayalivartha

























