ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന് കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി

ആദായനികുതി വിവരസമര്‍പ്പണത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയതിന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കോടതി നിര്‍ദേശം വന്നിരിക്കെ അത് സര്‍ക്കാരിന് എങ്ങനെ നിര്‍ബന്ധമാക്കാന്‍ സാധിക്കുമെന്നും കോടതി ചോദിച്ചു.
പാന്‍കാര്‍ഡുകള്‍ ഉപയോഗിച്ച് ഷെല്‍ കമ്പനികളിലേക്ക് ഫണ്ടുകള്‍ മാറ്റുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇതാണ് ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കാന്‍ കാരണമെന്ന് അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചു. ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ സംബന്ധിച്ച ഏപ്രില്‍ 26-ന് തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഈ മാര്‍ച്ചിലാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത്. 2015, ആഗസ്റ്റ് 11-നാണ് സര്‍ക്കാര്‍ സ്‌കീമുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കോടതി ഉത്തരവ് വന്നത്.
https://www.facebook.com/Malayalivartha
























