എംഎല്‍എ ഹോസ്റ്റലില്‍ 17കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി

സിവില്‍ ലൈന്‍സ് ഏരിയയിലെ എംഎല്‍എ ഹോസ്റ്റലില്‍ പതിനേഴുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. നാഗ്പൂരിലാണ് സംഭവം. പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്ന് രാജത് ഭാദ്രെ, മനോജ് ഭഗത് എന്നീ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കള്ള കഥകള്‍ പറഞ്ഞ് കുട്ടിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഹോസ്റ്റലില്‍ എത്തിച്ചത്. വിവാഹ ചടങ്ങിന് എത്താന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടു എന്ന് ബോധ്യപ്പെടുത്തിയിട്ടാണ് കുട്ടിയെ വീട്ടില്‍ നിന്നറക്കി ഹോസ്റ്റലിലേക്ക് കൊണ്ടുപോയത്.
എംഎല്‍എ ഹോസ്റ്റലില്‍ എത്തിയ പ്രതികള്‍ വാഹനം പാര്‍ക്ക് ചെയ്തതിനുശേഷം പെണ്‍കുട്ടിയുമായി ഹോസ്റ്റലിനുള്ളിലേക്ക് കടക്കുകയായിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളുകളെന്ന് പറഞ്ഞായിരുന്നു പ്രതികള്‍ ഹോസ്റ്റലില്‍ മുറിയെടുത്തത്. പ്രതികളെ നേരത്തെ പരിചയമുള്ളത് കൊണ്ടാണ് കൂടെ പോയതെന്നാണ് പോലീസിനോട് കുട്ടി വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha
























