വിവാഹമോചനത്തിനുശേഷം ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25 % ജീവനാംശമായി ആവശ്യപെടാം ;സുപ്രീംകോടതി

വിവാഹമോചനത്തിന് ശേഷം ഭര്‍ത്താവിന്റെ ശന്പളത്തിന്റെ 25ശതമാനം ജീവനാംശമായിഭാര്യക്ക് ആവശ്യപ്പെടാം. സുപ്രീം കോടതി ആണ് വിധി പ്രഖ്യാപിച്ചത.് ഇത് ന്യായമായ ജീവനാംശ തുകയാണെന്നും കോടതി നിരീക്ഷിച്ചു.
പശ്ചിമബംഗാളിലെ ഹൂഗ്ലിയിലെ വിവാഹമോചിതരായ ദന്പതികള്‍ തമ്മില്‍ ജീവനാംശ തുകയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് ആര്‍.ഭാനുമതി, എം.എ ശാന്തനഗൗഡര്‍ എന്നിവര്‍ വിധി പ്രഖ്യാപിച്ചത്. മുന്‍ഭാര്യയ്ക്ക് 23,000 രൂപ പ്രതിമാസം ജീവനാംശമായി നല്‍കണമെന്ന കോടതി വിധിയെ ചോദ്യം ചെയ്താണ് പരാതിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയില്‍ തെറ്റില്ലെന്നും പരാതിക്കാരന്‍ രണ്ടാം വിവാഹം കഴിച്ചതിനാല്‍ അത് കണക്കിലെടുത്ത് 3000 രൂപയുടെ ഇളവ് നല്‍കുന്നതായും ജസ്റ്റിസ് ആര്‍.ഭാനുമതി പറഞ്ഞു.
https://www.facebook.com/Malayalivartha
























