കാന്‍സര്‍രോഗിയെന്ന വ്യാജരേഖയുണ്ടാക്കി ഓണ്‍ലൈനിലൂടെ 22 ലക്ഷം രൂപ തട്ടിയ 22 കാരി അറസ്റ്റില്‍

ഹൈദരാബാദുകാരിയായ സമിയ അബ്ദുള്‍ എന്ന 22 കാരിയെ ആണ് പോലീസ് അറസ്‌റ് ചെയ്തത്. തനിക്ക് കാന്‍സറാണെന്ന് പറഞ്ഞ് അനേകം വ്യാജരേഖകള്‍ ഉണ്ടാക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ചികിത്സാ സഹായം തേടുകയുമായരിുന്നു. സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെ ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും ആള്‍ക്കാര്‍ സഹായം നല്‍കി. ആറുമാസമായി യുവതി വ്യാജ രേഖ ചമച്ച് പണം തട്ടുകയായിരുന്നു
സമിയയുടെ പിതാവ് അബ്ദുള്‍ ഹഫീസിന് തൊണ്ടയില്‍ കാന്‍സറാണ്. ഇദ്ദേഹത്തെ ഹൈദരാബാദിലെ ഒമേഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലുള്ള പിതാവിനെ കാണാന്‍ ഹോസ്പിറ്റില്‍ എത്തിയ സമയത്താണ് സമിയ തട്ടിപ്പ് ആസൂത്രണം ചെയ്തത്. പിതാവിന്റെ ചികിത്സയയ്ക്കായി സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ഏതെങ്കിലും ഫണ്ടിംഗ് ഏജന്‍സിയെ കൊണ്ട് സഹായിപ്പിക്കണം എന്നും ഇവര്‍ ഡോക്ടററോട് അഭ്യര്‍ത്ഥിച്ചു. കാന്‍സര്‍ ചികിത്സാചെലവുമായി ബന്ധപ്പെട്ട വീഡിയോ നല്‍കാമോയെന്നും ചോദിച്ചു. ഇതിന് പിന്നാലെ സെപ്തംബറില്‍ ഗോ ഫണ്ട് സമയാ എന്ന പേരില്‍ ഇവര്‍ ഫേസ്ബുക്കില്‍ ഒരു പേജുണ്ടാക്കി ഒരു ഓണ്‍ലൈന്‍ പ്രചരണം തുടങ്ങുകയും ചെയ്തു.
പിതാവിന്റെ ചികിത്സയ്ക്കായി ഫണ്ടിന് സഹായിക്കണമെന്ന് ഡോക്ടറോട് യുവതത്തി അഭ്യര്‍ത്ഥിച്ചിരുന്നു . അതനുസരിച്ച് അദ്ദേഹം ഫണ്ടിനായി ആവശ്യപ്പെടുന്ന വീഡിയോയും പോസ്റ്റ് ചെയ്തു. എന്നാല്‍ പിതാവിന്റെ ചികിത്സ എന്ന് പറഞ്ഞായിരുന്നില്ല പണം തേടിയത്. തനിക്ക് തലയ്ക്കും മാറിടത്തും കാന്‍സറാണെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്.
ഇതിനൊപ്പം മരുന്നു കുറിപ്പും സ്‌കാന്‍ റിപ്പോര്‍ട്ടുകളും ഹോസ്പിറ്റല്‍ ബില്ലുകളുടെയുമെല്ലാം ചിത്രം പോസ്റ്റ് ചെയ്തു. വീഡിയോ വൈറലാകുകയും അനേകം പേര്‍ സഹായിക്കാന്‍ മുന്‌പോട്ട് വരികയും ചെയ്തു. ഇതിനായി ഇവര്‍ എസ്ബിഐ യില്‍ ഒരു അക്കൗണ്ട് തുടങ്ങുകയും ചെയ്തു. മദ്ധ്യേഷ്യയ്ക്ക് പുറമേ ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫണ്ട് വരാന്‍ തുടങ്ങി. എന്നാല്‍ ജനുവരിയില്‍ തട്ടിപ്പ് പൊളിയുകയായിരുന്നു. കോമയില്‍ കഴിയുകയാണെന്ന് പറഞ്ഞിരുന്ന സമയയെ പൂര്‍ണ്ണ ആരോഗ്യവതിയായി പോകുന്നതും വലിയ ജ്വല്ലറികളില്‍ നിന്നും ആഭരണവും മറ്റും വാങ്ങുന്നതും റിയാദിലെ ഹര ബ്യൂട്ടി പാര്‍ലറില്‍ നിന്നും ഇറങ്ങുന്നതും മറ്റും ചിലര്‍ കാണുകയും ചെയ്തു. ഫെബ്രുവരിയില്‍ റിയാദില്‍ നിന്നും വന്ന സുഹൃത്തുക്കള്‍ ഹൈദരാബാദില്‍ വന്നപ്പോള്‍ താന്‍ ചികിത്സയ്ക്കായി പോകുകയാണെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ എല്ലാനാടകങ്ങളും പൊളിഞ്ഞ യുവതിയെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha
























