ചൂട് സഹിക്കാനാകാതെ മാനസിക വൈകല്യമുള്ളയാള്‍ കുളത്തില്‍ ചാടി, മുങ്ങി മരണം ലൈവായി മൊബൈലില്‍ പകര്‍ത്തി കാണികള്‍

ചൂട് സഹിക്കാന്‍ കഴിയാതെ കുളത്തില്‍ ചാടിയ മാനസിക വൈകല്യമുള്ള വൃദ്ധന്‍ മുങ്ങിമരിച്ചു. കുളത്തില്‍ കിടന്ന് ജീവനു വേണ്ടി പോരാടിയ വൃദ്ധനെ രക്ഷിക്കാന്‍ തയ്യാറാകാത്ത ജനക്കൂട്ടം മരണം ലൈവായി മൊബൈല്‍ കാമറകളില്‍ ഷൂട്ട് ചെയ്തു. കുളത്തില്‍ ചാടിയതിന് വൃദ്ധനെ ചിലര്‍ അസഭ്യം പറയുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു. കോലാര്‍ സ്വദേശിയായ നഞ്ചപ്പ എന്ന 70കാരനാണ് മുങ്ങിമരിച്ചത്. മുങ്ങിമരണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. മൃതദേഹം കുളത്തില്‍ നിന്നെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.
https://www.facebook.com/Malayalivartha
























