മഹാഭാരതത്തെ കുറിച്ച് മോശം പരാമര്‍ശം;കമല്‍ഹാസന് കോടതിയുടെ സമന്‍സ്

മഹാഭാരതത്തെകുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് നടന്‍ കമല്‍ഹാസന് തിരുനെല്‍വേലി കോടതിയുടെ സമന്‍സ്. മഹാഭാരതത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഹിന്ദു മക്കള്‍ കക്ഷി ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി സമന്‍സ് അയച്ചത്. കമല്‍ഹാസന്‍ മേയ് അഞ്ചിനു കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ മാസം തമിഴ് വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്റെ വിവാദ പരാമര്‍ശമുണ്ടായത്. പണയ പണ്ടമായി സ്ത്രീയെ (പാഞ്ചാലിയെ) ഉപയോഗിച്ച പുസ്തകത്തോട് ഇന്ത്യക്കാര്‍ക്ക് ആദരവുണ്ടാകുന്നതില്‍ ആശ്ചര്യമാണെന്നാണ് അദ്ദേഹം പഞ്ഞത്.
https://www.facebook.com/Malayalivartha
























