Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

പ്രണയം, ബലാത്സംഗം, ജയില്‍വാസം, കല്യാണം... സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്

21 APRIL 2017 04:26 PM IST
മലയാളി വാര്‍ത്ത

ഈ പ്രണയം മൊട്ടിട്ടത് ഫെയ്‌സ്ബുക്കിലാണ്. പക്ഷെ പാതിവഴിയില്‍ വെച്ച് കാമുകിയെ ഉപേക്ഷിച്ച യുവാവിനെതിരെ പെണ്‍ കുട്ടി ബലാത്സംഗത്തിന് കേസ് കൊടുത്തു. ജയിലിലായ യുവാവ് കാമുകിയെ ശരിക്കും പ്രണയിച്ചു തുടങ്ങിയതാവട്ടെ ഇതേ ജയില്‍ വാസകാലത്തും. പിന്നീട് ക്ലൈമാക്‌സില്‍ പ്രണയം വിവാഹത്തില്‍ കലാശിച്ചെങ്കിലും വിവാഹം കഴിഞ്ഞയുടനെ ജയിലിലേക്ക് മടങ്ങാനായിരുന്നു വരന്റെ യോഗം. വധുവാകട്ടെ സ്വന്തം വീട്ടിലേയ്ക്കും. ജാര്‍ഖണ്ഡിലെ ധന്‍ ബാദിലാണ് സിനിമകളെപ്പോലും വെല്ലുന്ന ക്ലൈമാക്‌സോടുകൂടി ഒരു പ്രണയകഥയ്ക്ക് പരിസമാപ്തിയുണ്ടായത്.

ബീഹാറില്‍ എന്‍ജിനീയറായ 28കാരന്‍ റിതേഷ് കുമാര്‍ 23 കാരി സുദീപ്തി കുമാരിയെ 2012ലാണ് ഫെയ്‌സ്ബുക്കില്‍ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളര്‍ന്നപ്പോള്‍ ഇരുവരും കണ്ടുമുട്ടുന്നത് പതിവായി. ബീഹാറില്‍ നിന്ന് ധന്‍ബാദ് വന്ന് സുദീപ്തിയെ കാണാറുണ്ടായിരുന്നു റിതേഷ്. കഹല്‍ ഗാവിലെ ദേശീയ തെര്‍മല്‍ പവര്‍ സ്റ്റേഷനിലായിരുന്നു റിതേഷ് ജോലി ചെയ്തിരുന്നത്. ഇതിനിടയില്‍ ക്ഷേത്രത്തില്‍ വെച്ച് വീട്ടുകാരറിയാതെ ഇരുവരും വിവാഹിതരായി.

എന്നാല്‍ തന്നെ നിയമപരമായി വിവാഹം ചെയ്യണമെന്ന സുദീപ്തിയുടെ ആഗ്രഹം റിതേഷ് നിരസിച്ചു. അമ്മ ആത്മഹത്യ ചെയ്യുമെന്നായിരുന്നു വിവാഹത്തിന് തടസ്സം നിന്നു കൊണ്ട് റിതേഷ് സുദീപ്തിയോട് പറഞ്ഞ ന്യായം. വഞ്ചിതയായെന്ന് തിരിച്ചറിഞ്ഞ സുദീപ്തി തേങ്ങിക്കരയാനോ ആത്മഹത്യയ്‌ക്കോ മുതിരാതെ ധൈര്യത്തോടെ പോലീസ് സ്റ്റേഷനില്‍ പോയി റിതേഷിനെതിരെ പീഡനത്തിന് പരാതി കൊടുത്തു. ഫെബ്രുവരിയിലായിരുന്നു പരാതി നല്‍കിയത്. സുദീപ്തി പിന്നാക്ക വിഭാഗമായതിനാല്‍ എസ് സി എസ്ടി ആക്ട് പ്രകാരമാണ് കേസെടുത്തത്. റിതേഷ് ജയിലിലായി.

എന്നാല്‍ സ്‌നേഹവും പകയും വഞ്ചനയും ഇഴചേര്‍ന്ന് പോയ ആ ബന്ധവും കഥയും അവിടെ അവസാനിച്ചില്ല. റിതേഷിന്റെ അവസ്ഥയില്‍ അലിവ് തോന്നിയ സുദീപ്തി അയാളെ ജയിലില്‍ സന്ദര്‍ശിക്കുക പതിവായി. പീന്നീട് തന്നെ വിവാഹം കഴിക്കണമെന്ന് അഭ്യര്‍ത്തിച്ചത് റിതേഷാണ്. റിതേഷിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് സുദീപ്തി വിവാഹത്തിന് സമ്മതം മൂളി.

ഒരു മാസം മുമ്പ് ജാമ്യത്തിന് റിതേഷ് അപേക്ഷിച്ചെങ്കിലും ജാമ്യം നിരസിക്കപ്പെട്ടു. വ്യാഴാഴ്ച്ച പ്രത്യേകാനുമതിയില്‍ കോടതിയിലെത്തിയ റിതേഷ് സുദീപ്തിയെ വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞയുടനെ റിതേഷ് ജയിലിലേക്ക് മടങ്ങി. ജാമ്യം നിരസിച്ചതിനാല്‍ ജയിലില്‍ നിന്ന് പുറത്തുവരികയെന്നത് വിവാഹം പോലെ എളുപ്പമാവില്ല റിതേഷിന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends