കര്‍ഷകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി 20 മരണം;സംഭവം ആന്ധ്രയില്‍

ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 20 പേര്‍ മരിച്ചു. യേര്‍പേഡ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ കര്‍ഷകര്‍ക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആന്ധ്രയിലെ ശ്രീകാളഹസ്തിയിലേക്ക് പോയ ട്രക്കാണ് അപകടമുണ്ടാക്കിയത്. അമിത വേഗതയിലെത്തിയ ട്രക്ക് പൊലീസ് സ്‌റ്റേഷന് സമീപമുണ്ടായിരുന്ന ഇലക്ട്രിക്‌പോസ്റ്റിലാണ് ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റിലെ വൈദ്യുതി ലൈന്‍ പൊട്ടി താഴെ വീണു. ഈ ലൈനില്‍ നിന്ന് ഷോക്കേറ്റാണ് ചിലര്‍ക്ക് അപകടം സംഭവിച്ചത്. പൊലീസ് സ്‌റ്റേഷന് സമീപത്തെ കടകളും ട്രക്ക് തകര്‍ത്തു.
സുവര്‍ണ്ണമുഖി നദിക്ക് സമീപം പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറിക്കെതിരെ പരാതി നല്‍കാനെത്തിയവരായിരുന്നു അപകടത്തില്‍ പെട്ടത്.
https://www.facebook.com/Malayalivartha
























