രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യച്ചൂരിക്ക് കോണ്‍ഗ്രസ് പിന്തുണ

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി സൂചന. പിന്തുണ തേടി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ആഗസ്‌റ്റോടെ രാജ്യസഭയില്‍ യെച്ചൂരിയുടെ കാലവധി പൂര്‍ത്തിയാകും.ഈ സമയത്ത് ബംഗാളില്‍നിന്ന് ആറു രാജ്യസഭാ സീറ്റുകള്‍ ഒഴിവുവരും. ഇതില്‍ അഞ്ചെണ്ണത്തില്‍ തൃണമൂല്‍ വിജയിക്കുമെങ്കിലും ആറാമത്തെ സീറ്റില്‍ ഇടതിനോ കോണ്‍ഗ്രസിനോ പരസ്പരം സഹായിച്ചാല്‍ മാത്രമേ വിജയിക്കാനാവൂ എന്ന സ്ഥിതിയാണ്.
ഇതേ തുടര്‍ന്നാണ് പിന്തുണ തേടി യെച്ചൂരി കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചത്. കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ ഘടകം നേരത്തെ തന്നെ യെച്ചൂരിക്ക് പിന്തുണ അറിയിച്ചിരുന്നു. സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന് ബംഗാളില്‍ 32 എംഎല്‍എമാരാണ് ഉള്ളത്. കോണ്‍ഗ്രസ്സിന് 44ഉം തൃണമൂലിന് 211 ഉം എംഎല്‍എമാരുണ്ട്.
https://www.facebook.com/Malayalivartha
























