സംസ്ഥാനത്തെ രക്ഷിക്കാന്‍ സ്റ്റയില്‍ മന്നനോട് അഭ്യര്‍ത്ഥനയുമായി പോസ്റ്ററുകള്‍

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ ചതുരംഗക്കളികള്‍ നടക്കുന്ന ഈ അവസരത്തില്‍ ജനങ്ങളെ രക്ഷിക്കാന്‍ രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്ന ആവശ്യവുമായി നാട്ടില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നു.
സംസ്ഥാനത്തെ രക്ഷിക്കാന്‍ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നഗരത്തില്‍ ഉടനീളം പോസ്റ്ററുകള്‍ ഉയര്‍ന്നത്. താരത്തിന്റെ വസതി സ്ഥിതി ചെയ്യുന്ന പോയസ് ഗാര്‍ഡനിലും കോയമ്പത്തൂരിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സംസ്ഥാനം അഭിവൃദ്ധിപ്പെടണമെങ്കില്‍ രജനീകാന്ത് മുഖ്യമന്ത്രിയാകണമെന്നാണു പോസ്റ്ററിലെ ആവശ്യം. പക്ഷേ, ആരാണു ഇതു പുറത്തിറക്കിയതെന്ന സൂചനയില്ല.
https://www.facebook.com/Malayalivartha
























