രണ്ടില ചിഹ്നം; ദിനകരന്‍ ഡല്‍ഹി പോലീസിന് മുന്നില്‍ ഹാജരായി

അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നം തിരിച്ചുപിടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ടി.ടി.വി ദിനകരന്‍ ഡല്‍ഹി പൊലീസിനു മുന്നില്‍ ഹാജരായി. കോഴ നല്‍കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സുകേഷ് ചന്ദ്രശേഖരനെ അറിയില്ലെന്നും അന്വേഷണത്തെ സഹായിക്കാനാണ് ഡല്‍ഹിയില്‍ എത്തിയതെന്നും ദിനകരന്‍ പറഞ്ഞു.
ദിനകരന്‍ രാജ്യംവിട്ടു പോകാന്‍ സാധ്യത ഉള്ളതിനാല്‍ ഡല്‍ഹി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം ഇടനിലക്കാരനുമായി ദിനകരന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് വിവരം. തിരഞ്ഞടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥന് അമ്പതുകോടി നല്‍കാന്‍ ശ്രമിച്ചെന്നാണ് കേസ്. മുന്‍കൂറായി പത്തു കോടി നല്‍കിയിരുന്നുവെന്നും അതില്‍ ഉള്‍പ്പെട്ട ഒന്നരകോടിയാണ് സുകേഷില്‍ നിന്നും കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha

























