Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

നാവില്‍ മനുഷ്യ ഭാഷ ഉറയ്ക്കുമ്പോള്‍ അവള്‍ പറയും...

23 APRIL 2017 09:12 AM IST
മലയാളി വാര്‍ത്ത

മരങ്ങളില്‍ തൂങ്ങിയാടി കളിച്ചും ഉല്ലസിച്ചും തങ്ങള്‍ക്കൊപ്പം നടന്നിരുന്നവളെ കാണാതായപ്പോള്‍ കുരങ്ങിന്‍കൂട്ടവും കണ്ണീരൊഴുക്കിയിട്ടുണ്ടാവും. എത്ര മറച്ചുപിടിച്ചിട്ടും മനുഷ്യന്റെ കണ്ണുകള്‍ അവളുടെമേല്‍ എങ്ങനെ പതിച്ചുവെന്ന് അത്തിമരക്കൊമ്പിലെ പഴങ്ങളടര്‍ത്തി അവര്‍ ചര്‍ച്ചചെയ്യുന്നുമുണ്ടാവും. റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ഭാവനയുടെ താളുകള്‍ മടക്കിവയ്ക്കുക. കാട്ടുവള്ളികളില്‍ തൂങ്ങിയാടി വരുന്ന മൗഗ്ലിയെ കണ്ടപ്പോള്‍ ഇതൊരു കഥയല്ലേ, ചെന്നായ വളര്‍ത്തിയ കുട്ടിയോ, അസംഭവ്യം എന്നു കരുതിയെങ്കില്‍ തെറ്റി. കാട്ടുതാരാട്ടേറ്റു വളര്‍ന്ന മൗഗ്ലിക്ക് ഇതാ ഒരു പിന്‍മുറക്കാരി. അതും ഇന്ത്യയില്‍നിന്ന്.

ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ ഉത്തരഗംഗാതടത്തിലെ കാതര്‍നിയ വന്യജീവിസങ്കേതത്തില്‍ കണ്ടെത്തിയ എട്ടുവയസ്സുകാരിക്കു വിദേശമാധ്യമങ്ങള്‍ നല്‍കിയ പേര് 'മൗഗ്ലിഗേള്‍' എന്നായിരുന്നു. കാടിന്റെ മടിത്തട്ടില്‍ വളര്‍ന്നാല്‍ നാട്ടിലുള്ളവര്‍ മറ്റെന്തു വിളിക്കും? എന്നാല്‍ റുഡ്യാര്‍ഡ് കിപ്ലിങ്ങിനെ വായിക്കാത്ത നാട്ടുകാര്‍ അവളെ വനദുര്‍ഗയെന്നു വിളിച്ചു.വനപാലകര്‍ കണ്ടെത്തുമ്പോള്‍ മൃഗങ്ങളെപ്പോലെ നാലുകാലിലാണു വനദുര്‍ഗ കാടിന്റെ കഠിനപാതയിലൂടെ നടന്നത്. 

ചുറ്റും കുരങ്ങന്‍മാരുടെ പട. മൃഗങ്ങള്‍ക്കൊപ്പം കളിച്ചുണ്ടായ മുറിപ്പാടുകള്‍ ശരീരമാസകലം. ജടപിടിച്ച് തലമുടി. നീണ്ട നഖങ്ങള്‍. മൃഗഗന്ധം. കുളിച്ചിട്ടു മാസങ്ങളായിട്ടുണ്ടാവും. മനുഷ്യക്കുഞ്ഞാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച വനപാലകര്‍ക്കുനേരെ കുരങ്ങുപട ചീറിയടുത്തു. കുട്ടിയും കഴിയുന്നത്ര എതിര്‍ത്തു നോക്കി. പക്ഷേ, ഒടുവില്‍ അവളെ ബഹ്റേച്ച് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.ആദ്യം ഭക്ഷണം കൊടുത്തപ്പോള്‍ മുട്ടില്‍നിന്നു മൃഗങ്ങളെപ്പോലെ കടിച്ചുതിന്നാനാണ് അവള്‍ ശ്രമിച്ചത്. നടക്കുന്നതു നാലുകാലില്‍. പ്ലേറ്റില്‍ വിളമ്പിയ ചൂടുള്ള ഭക്ഷണം തട്ടിമാറ്റി ആശുപത്രിവളപ്പിലെ മാലിന്യക്കൂമ്പാരത്തില്‍നിന്നു തേടിത്തിന്നാനായിരുന്നു ശ്രമം. കാട് അവളില്‍, അവളറിയാതെ ഉണ്ടാക്കിയ മാറ്റങ്ങള്‍...


മനുഷ്യരില്‍നിന്ന് ഓടിയൊളിക്കാനാണു വനദുര്‍ഗ ആദ്യം ശ്രമിച്ചത്. സന്ദര്‍ശകരെ കാണുമ്പോഴേ മുറിക്കുള്ളിലെ കട്ടിലിനടിയില്‍ ഒളിക്കും. ഒച്ചവച്ച് ആളുകളെ ഓടിക്കാന്‍ ശ്രമിക്കും. ചിലപ്പോള്‍ കരഞ്ഞുവിളിക്കും. പറ്റേ വെട്ടിയ നഖങ്ങള്‍ കൊണ്ടു തലയും ശരീരവും ചൊറിഞ്ഞു പാടുവീഴ്ത്തി പ്രതിഷേധിക്കും.നാലുകാലില്‍ നടന്ന വനദുര്‍ഗയെ രണ്ടുകാലില്‍ പിച്ചവയ്പിക്കാനായിരുന്നു ആദ്യശ്രമം. നിലനില്‍പിന്റെ ആദ്യ പാഠങ്ങളില്‍ അവള്‍ ഇടയ്‌ക്കൊക്കെ ഇടറിവീണു. 

മുറിവുകള്‍ ഉണങ്ങിത്തുടങ്ങിയതോടെ പരിചരിക്കുന്ന നഴ്‌സുമാരുമായി പതിയെ അടുത്തു. വിശക്കുമ്പോള്‍ വയറ്റില്‍ തൊട്ടുകാണിക്കാനും ദാഹിക്കുമ്പോള്‍ ഗ്ലാസ് നിലത്തെറിഞ്ഞു വെള്ളം ചോദിക്കാനും അവള്‍ പഠിച്ചു. ചപ്പാത്തിയും പച്ചക്കറിയും പഴങ്ങളും ബിസ്‌കറ്റുമൊക്കെ കഴിച്ചുതുടങ്ങി. മനുഷ്യജന്മത്തിലേക്കുള്ള ആദ്യ ചുവടുവയ്പുകള്‍. ജുവനൈല്‍ കോടതിയുടെ ഉത്തരവു പ്രകാരം ലക്‌നൗവിലെ ആശുപത്രിയിലേക്കു മാറ്റിയ വനദുര്‍ഗയ്ക്കു ഇപ്പോള്‍ മാനസിക ചികില്‍സയും സ്പീച്ച് തെറപ്പിയും നല്‍കുന്നു.

എട്ടുവയസ്സുവരെ വനദുര്‍ഗ വനത്തില്‍ തന്നെയാണോ ജീവിച്ചത്? അതോ, ഏതാനും മാസത്തെ വനവാസം കൊണ്ട് അവള്‍ വന്യജീവിയുടെ സ്വഭാവം കാണിക്കുന്നതോ? അവള്‍ എങ്ങനെയാണു വനത്തിലെത്തിയത്? അമ്മ അവളെ വനത്തില്‍ ഉപേക്ഷിച്ചതാണോ? അതോ, അമ്മയുടെ കയ്യില്‍നിന്നു കുരങ്ങന്മാര്‍ തട്ടിയെടുത്തതോ? ഉത്തരമില്ലാത്ത ഒരുപിടി ചോദ്യങ്ങള്‍ ബാക്കിയാണ്. കാരണം വനദുര്‍ഗയ്ക്കു മനുഷ്യന്റെ ഭാഷ അറിയില്ല. മൃഗങ്ങള്‍ അവളെ പഠിപ്പിച്ച ആംഗ്യഭാഷ നമുക്കു മനസ്സിലാവുകയുമില്ല. 

ജനുവരി 20നാണ് മൗഗ്ലിക്കുട്ടിയെ വനപാലകര്‍ ആദ്യമായി കണ്ടത്. രണ്ടരമാസം ചികില്‍സയില്‍ താമസിപ്പിച്ച ശേഷമാണ് ഇക്കാര്യം പുറംലോകത്തെ അറിയിക്കുന്നത്. എട്ടുവര്‍ഷം ഇവള്‍ വനത്തില്‍ കഴിഞ്ഞെന്ന വാദം വനപാലകര്‍ പാടേ തള്ളുന്നു. പട്രോളിങ് സംഘത്തിന്റെ കണ്ണുകളിലും വനാന്തരങ്ങളില്‍ വനംവകുപ്പു സ്ഥാപിച്ചിരിക്കുന്ന ക്യാമറക്കണ്ണുകളിലും പെടാതെ വര്‍ഷങ്ങളോളം ഒരു പെണ്‍കുട്ടി വനത്തില്‍ കഴിയുക അസാധ്യമാണെന്നു ഡിഎഫ്ഒ: ഗ്യാന്‍ പ്രകാശ് ഉറപ്പിച്ചു പറയുന്നു.

അതേസമയം വനത്തില്‍ വിറകെടുക്കാന്‍ പോകാറുള്ള നാട്ടുകാര്‍ മൗഗ്ലിക്കുട്ടിയെ നേരത്തേ കണ്ട കഥ പറയുന്നു. ഒരുപറ്റം കുരങ്ങുകള്‍ക്കൊപ്പമാണു -കണ്ടിട്ടുള്ളത്. പലതവണ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും കുരങ്ങന്മാര്‍ ഇവരെ കൂട്ടത്തോടെ ആക്രമിക്കുമായിരുന്നു. ഒടുവില്‍ വനപാലകരെ വിവരം അറിയിച്ചു. ഇമചിമ്മാതെ കാത്തിരുന്നാണു പൊലീസും വനപാലകരും ചേര്‍ന്നു കുട്ടിയെ കണ്ടെത്തിയതും രക്ഷിച്ചതും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends