ഡല്‍ഹിയില്‍ പശുക്കടത്ത് ആരോപിച്ച് യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം

പശുക്കടത്ത് ആരോപിച്ച് മൂന്ന് യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം. ഡല്‍ഹിയിലെ കാല്‍കജി മേഖലയില്‍ പശുക്കളുമായി നീങ്ങിയ യുവാക്കളെയാണ് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന മൂന്ന് പേരെയും ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികില്‍സക്ക് ശേഷം ഞായറാഴ്ച രാവിലെ മൂന്ന് പേരും ആശുപത്രി വിട്ടു .
അനധികൃത പശുക്കടത്തല്ല മൂന്നു പേരും നടത്തിയതെന്നും ക്രൂരമായ മര്‍ദ്ദനമാണ് ഇവര്‍ക്ക് ഏല്‍ക്കേണ്ടി വന്നതെന്നും ഡല്‍ഹി ഡെപ്യൂട്ടി കമീഷണര്‍ റോമില്‍ ബാനിയ പറഞ്ഞു. സംഭവത്തില്‍ രണ്ട് എഫ്.െഎ.ആറുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
യുവാക്കള്‍ക്കെതിരെയും ഇവരെ ആക്രമിച്ചവര്‍ക്കെതിരെയും എഫ്.െഎ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പശുക്കളെ ഉപദ്രവിച്ചെന്ന കുറ്റം ചുമത്തി യുവാക്കള്‍ക്കെതിരെയും എഫ്.െഎ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























