മുതിര്‍ന്ന പൗരന്മാര്‍ക്ക് അവധിക്കാല ഓഫറുമായി എയര്‍ ഇന്ത്യ

മുതിര്‍ന്ന പൗരന്മാര്‍ക്ക് കിടിലന്‍ അവധിക്കാല ഓഫറുമായി എയര്‍ ഇന്ത്യ. 60 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാര്‍ക്ക് ആഭ്യന്തര റൂട്ടില്‍ 50ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇക്കോണമി ക്ലാസ് ടിക്കറ്റിലാണ് ഈ ഓഫര്‍. കൂടുതല്‍ പേര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി പ്രായപരിധി കുറച്ചിട്ടുണ്ട്.
നേരത്തെ 63 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്കായിരുന്നു ആനുകൂല്യം നല്‍കിയിരുന്നത്. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, എയര്‍ ഇന്ത്യ നല്‍കുന്ന സീനിയര്‍ സിറ്റിസണ്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും ഈ ആനുകൂല്യത്തിനായി യാത്രക്കാര്‍ സമര്‍പ്പിക്കണമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























