കുട്ടിയാനയെ തുടര്‍ച്ചയായി ശല്യം ചെയ്ത വിനോദ സഞ്ചാരികളെ തേടിയെത്തിയത് വനം വകുപ്പിന്റെ പിഴ

മിണ്ടാപ്രാണികളായ സഹജീവികളെ ഉപദ്രവിക്കുക എന്നത് മനുഷ്യന് എപ്പോളും ഹരമാണ്. പരമാവധി എത്രത്തോളം അവയെ ശല്യം ചെയ്യാമോ അത്രത്തോളം അതില്‍ നിന്നും ആസ്വാദനം കണ്ടെത്താനും ശ്രമിക്കും. അത്തരം ഒരു സംഭവമാണ് വനപാതയോരത്ത് നിന്ന കുട്ടിയാനയെ വണ്ടി നിര്‍ത്തി ശല്യം ചെയ്ത വിനോദ സഞ്ചാരികള്‍ക്ക് കിട്ടിയത്. നിര്‍ത്താതെ കുട്ടിയാനയെ ശല്യം ചെയ്ത് ആസ്വാദിച്ചതിനു പിന്നാലെയാണ് വനം വകുപ്പിന്റെ വക പിഴ എത്തിയത്.
20,000 രൂപയാണ് പിഴയായി ഇവര്‍ക്ക് നല്‍കേണ്ടി വന്നത്. തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതത്തില്‍ അഭയാരണ്യത്തിനടുത്താണ് സംഭവം. വന്യമൃഗങ്ങളെ ശല്യം ചെയ്ത കുറ്റത്തിന് മഹാരാഷ്ട്ര സ്വദേശികളായ സാവന്ത്, അഭിജിത്, രോഹിത്, എന്നീ യുവാക്കള്‍ക്കാണ് വനം വകുപ്പ് പിഴ ചുമത്തിയത്. റോഡരികില്‍ നിന്ന് വണ്ടി നിര്‍ത്തി കുട്ടിയാനയെ ശല്യം ചെയ്യുന്ന ഇവരുടെ ഫോട്ടോ പിന്നാലെ വന്ന യാത്രികരാണ് പകര്‍ത്തുകയും വനം വകുപ്പിനു കൈമാറുകയും ചെയ്തതോടുകൂടിയാണ് പുറകെ പണിയും കിട്ടിയത്.
https://www.facebook.com/Malayalivartha

























