കശ്മീര്‍ സംഘര്‍ഷം;പി.ഡി.പി നേതാവിന് വെടിയേറ്റു,നില ഗുരുതരം

ജമ്മു കശ്മീരില്‍ ജനങ്ങളും സുരക്ഷാ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഭരണ കക്ഷിയായ പി.ഡി.പിയുടെ മുതിര്‍ന്ന നേതാവിന് വെടിയേറ്റു. പാര്‍ട്ടിയുടെ പുല്‍വാമ ജില്ല പ്രസിഡന്റ് അബ്ദുല്‍ ഗനി ദാറിനെയാണ് പിഗ്ലീന ഏരിയയില്‍വെച്ച് അജ്ഞാതനായ ആയുധധാരി വെടിവെച്ചത്.
കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. ഗുരുതരാവസ്ഥയിലായ ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കശ്മീരിലെ സ്തിഥിഗതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പി.ഡി.പി മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രധാനമന്ത്രി മോദിയെ കണ്ടതിന് പിന്നാലെയായിരുന്നു ആക്രമണം. കശ്മീരിലെ പ്രശ്‌നങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിന് വിഘടന വാദികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മെഹബൂബ മോദിയോട്ആവശ്യപ്പെട്ടതായാണ് വിവരം.
കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് കശ്മീരി യുവാക്കള്‍ കൊല്ലപ്പെട്ടതിന് ശേഷമുണ്ടായ സംഘര്‍ഷങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. പലയിടങ്ങളിലും ജനങ്ങളും സുരക്ഷ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha

























