കസേര തര്‍ക്കം; പോലീസ് സ്റ്റേഷനില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍

കസേരയെ ചൊല്ലിയുള്ള തര്‍ക്കം മൂലം പോലീസ് സ്റ്റേഷനില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. ഭോപ്പാലിലെ സത്‌ന ജില്ലയിലെ കൊല്‍ഗവാന്‍ പോലീസ് സ്റ്റേഷനിലാണ് കസേരത്തര്‍ക്കം രൂക്ഷമായി വനിതാ പോലീസിനെ കസേരയില്‍ നിന്ന് വലിച്ചിട്ടു മര്‍ദ്ദിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വനിതാ എ എസ് ഐക്ക് അനുവദിച്ച കസേരയില്‍ ആണ് ഹെഡ് കോണ്‍സ്റ്റബിള്‍ കയറിയിരിക്കുന്നത്. എ എസ് ഐ ആയ ബേബി തരന്നമിനെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജേന്ദ്ര തിവാരി മര്‍ദ്ദിച്ചതെന്നാണ് ആരോപണം. ഒരു മാസമായി തിവാരി നേരത്തെ വന്നു തനിക്കനുവദിച്ച കസേരയില്‍ ഇരിക്കുകയും ആവശ്യപ്പെട്ടാല്‍ മാത്രം ഒഴിഞ്ഞു തരികയും ചെയ്തിരുന്നെന്നാണ് വനിതാ എ എസ് ഐ പറയുന്നത്.
എന്നാല്‍ മൂന്നു ദിവസമായി ആവശ്യപ്പെട്ടാലും ഒഴിഞ്ഞു തരാത്തതിനെ തുടര്‍ന്നാണ് വാക്കു തര്‍ക്കം ഉണ്ടായത്. തുടര്‍ന്ന് തന്റെ കൈ പിടിച്ചു തിരിക്കുകയും തന്നെ തള്ളി താഴെയിടുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നാണു ബേബി ആരോപിക്കുന്നത്. കരഞ്ഞ് കൊണ്ട് പുറത്തേക്കോടിയ വനിതാ പോലീസിനെ സഹപ്രവര്‍ത്തകര്‍ ആശ്വസിപ്പിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത് . സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























