മദ്യശാലകള്‍ തുറക്കാന്‍ ഇനി നിയമം തടസ്സമാവില്ല; ദേശീയ, സംസ്ഥാന പാതകള്‍ ഇല്ലാതാക്കി തമിഴ്നാട്

തമിഴ്‌നാട്ടില്‍ ഇനി ദേശീയ, സംസ്ഥാന, ജില്ലാ പാതകള്‍ ഇല്ല. എല്ലാ റോഡുകളും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലേക്ക് മാറ്റാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
തീരുമാനം നടപ്പിലാക്കുന്നതിനു വേണ്ടി ദേശീയ, സംസ്ഥാന പാതകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളോട് ആവശ്യപ്പെട്ടു.
തീരുമാനം നടപ്പിലായാല്‍ ദേശീയ,സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റണമെന്ന ഉത്തരവ് മറികടക്കാനാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. റോഡുകളുടെ അറ്റകുറ്റപണികള്‍ എളുപ്പത്തില്‍ തീര്‍ക്കുന്നതിനു വേണ്ടിയാണ് പുതിയ തീരുമാനമെന്നാണ് പുതിയ ഭാഷ്യം.
https://www.facebook.com/Malayalivartha

























