ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; 11 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 11 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ ബുര്‍കപല്‍ചിന്താഗുഭ മേഖലയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഏറ്റുമുട്ടലുണ്ടായത്. ബസ്തറില്‍ മാവോയിസ്റ്റ് ആധിപത്യം ഏറ്റവും രൂക്ഷമായ പ്രദേശമാണിത്.
സിആര്‍പിഎഫ് 74-ാം ബറ്റാലിയനിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഓഫീസറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്കു മാറ്റി. പ്രദേശത്തേക്ക് കൂടുതല്‍ സിആര്‍പിഎഫ് സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചതായി മുതിര്‍ന്ന പോലീസ് ഓഫീസര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























