ഡി.എം.കെ നേതാവ് സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു

തമിഴ്‌നാട്ടില്‍ കര്‍ഷകരുടെ വായ്പ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ബന്ദിനെ തുടര്‍ന്ന് ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ അറസ്റ്റില്‍. ബന്ദിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം പതിനാലു ലക്ഷത്തോളം കടകളാണ് അടഞ്ഞു കിടക്കുന്നത്.
മറ്റു ഡി.എം.കെ നേതാക്കന്മാര്‍ക്കൊപ്പം തിരുവാവൂരില്‍ നിന്നാണ് സ്റ്റാലിനെ അറസ്റ്റ് ചെയ്തത്. ഡി.എം.കെയെ കൂടാതെ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, ഐ.യു.എം.എല്‍, പ്രതിപക്ഷ പാര്‍ട്ടികളുമായി അനുബന്ധപ്പെട്ട ട്രേഡ് യൂണിയനുകള്‍, കര്‍ഷക സംഘടനകള്‍, സിനിമാ സംഘടനകള്‍, ലോറി ഓപ്പറേറ്റര്‍ അസോസിയേഷനുകള്‍, ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവര്‍ ബന്ദിന് പിന്തുണ പ്രഖ്യാപിട്ടുണ്ട്.
https://www.facebook.com/Malayalivartha
























