ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ മാവോയിസ്റ്റുകളുടെ പേരില്‍ ബോംബ് ഭീഷണി സന്ദേശം; പ്രതി പിടിയില്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുമെന്നു ഭീക്ഷണിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയില്‍. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിരമിച്ച റെയില്‍വേ ഉദ്യോഗസ്ഥനായ ഗംഗാധരനെ പിടികൂടിയത്. ഇന്ന് ഉച്ചകഴിഞ്ഞാണ് മാവോയിസ്റ്റുകളുടെ പേരില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്. നാല് ട്രെയിനുകള്‍ ബോംബ് വച്ച് തകര്‍ക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി.
https://www.facebook.com/Malayalivartha
























