കല്‍ക്കരി അഴിമതി: സി.ബി.ഐ മുന്‍ മേധാവിക്കെതിരെ കേസ്

അഴിമതി കേസില്‍ സി.ബി.ഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹക്കെതിരെ കേസ്. കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് സി.ബിെഎയാണ് കേസെടുത്തത്. സി.ബി.ഐയുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് മുന്‍ ഡയറക്ടര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുന്നത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ സി.ബി.ഐ മുന്‍ ഡയറക്ടറായ എ.പി സിങിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. മാംസ കയറ്റുമതിക്കാരനായ മോയിന്‍ ഖുറൈശിയെ സഹായിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു എ.പി. സിങിനെതിരെ കേസ്
1974 ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥനായിരുന്ന സിന്‍ഹക്കെതിരെ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് മദന്‍ ബി ലോകോറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവിട്ടത്. പ്രശാന്ത് ഭൂഷന്റെ പരാതിയിലായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിനൊടുവിലാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ സി.ബി.ഐ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha
























