ചെന്നൈ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ പരിഭ്രാന്തരാക്കി ചെന്നൈ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം. ഉടമസ്ഥനില്ലാത്ത സ്യൂട്ട്‌കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചെന്നൈ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ശനിയാഴ്ച വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു മൂന്ന് സ്യൂട്ട്‌കേസുകളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി സ്യൂട്ട്‌കേസുകള്‍ പരിശോധിച്ചതായി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്യൂട്ട്‌കേസുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























