ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലുണ്ടായ പാക്ക് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലുണ്ടായ പാക്ക് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു. കാശ്മീരിലെ പൂഞ്ച് മേഖലയിലാണ് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്റെ ആക്രമണമുണ്ടായത്.
അതിര്‍ത്തി സുരക്ഷാ സേനാംഗവും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസറുമാണ് ഇന്നു രാവിലെ നടന്ന വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. മറ്റൊരു സൈന്യകനും രണ്ടു പ്രദേശവാസികള്‍ക്കും വെടിവെയ്പ്പില്‍ ഗുരുതര പരുക്കേറ്റു.
രാവിലെ എട്ടരയോടെയാണ് കരാര്‍ ലംഘിച്ച് പാക്ക് സൈന്യത്തിന്റെ പ്രകോപനമുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. റോക്കറ്റുകളും ഓട്ടോമാറ്റിക് ഉപകരണങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സൈന്യം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























