ഇനി ഇഷ്ടം നോക്കി കുട്ടികളെ തിരഞ്ഞെടുക്കാനാവില്ല

കുട്ടികളെ ദത്തെടുക്കുമ്പോള്‍ ഇനി ഇഷ്ടം നോക്കാനാവില്ല. ദത്തെടുക്കല്‍ ഏജന്‍സി നല്‍കുന്ന കുട്ടിയെത്തന്നെ രക്ഷിതാക്കള്‍ സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട പുതിയ ചട്ടം തിങ്കളാഴ്ച നിലവില്‍ വരും. ഇതുവരെ മൂന്നുകുട്ടികളില്‍നിന്ന് തിരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരുന്നു.
കുട്ടികളെ ഏറ്റെടുക്കേണ്ടവര്‍ സര്‍ക്കാരിന്റെ പോര്‍ട്ടലായ 'കെയറിങ്‌സി'ല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മൂന്നുകുട്ടികളെവരെ കാണിച്ചു കൊടുക്കുമായിരുന്നു. അവരില്‍നിന്ന് ഒരു കുട്ടിയെയാണ് സ്വീകരിക്കുക. കുട്ടിയുടെ വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ സ്വീകരിക്കണോ വേണ്ടയോ എന്നുതീരുമാനിക്കാന്‍ ഭാവിരക്ഷിതാക്കള്‍ക്ക് 48 മണിക്കൂര്‍ സമയമുണ്ടാകും. സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 20 ദിവസം വേണം. അതിനുശേഷം ഏറ്റെടുക്കല്‍ സംബന്ധിച്ച ഉത്തരവ് കോടതി പുറപ്പെടുവിക്കേണ്ടതുണ്ട്.
കെയ്‌റിങ്‌സില്‍ 15,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1800നും രണ്ടായിരത്തിനുമിടയില്‍ കൂട്ടികള്‍മാത്രമേ ദത്തെടുക്കല്‍ പട്ടികയിലുള്ളൂ.
https://www.facebook.com/Malayalivartha

























