ട്രംപിന്റെ പേരില്‍ ഒരു ഇന്ത്യന്‍ ഗ്രാമം

ശരിയാണ്.. ട്രംപ് ഇന്ത്യയെ വിമര്‍ശിച്ചു. പാരിസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയതിനു കാരണം ഇന്ത്യയും ചൈനയും ആണെന്നു വരെ പറഞ്ഞു. പാരിസ് ഉടമ്പടിയില്‍ ഒപ്പു വെക്കുന്നതു വഴി ഇന്ത്യ കോടിക്കണക്കിന് വിദേശ ഡോളര്‍ കൈപ്പറ്റുകയാണെന്ന് ആരോപിച്ചു. എന്നിട്ടും ഇന്ത്യന്‍ ഗ്രാമത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേരിടുന്നു!!! വാഷിങ്ടണിലെ ഇന്ത്യന്‍ സോഷ്യോളജിസ്റ്റും സാമൂഹ്യപ്രവര്‍ത്തകനുമായ ബിന്ദേശ്വര്‍ പതക് ആണ് ഈ ഉദ്യമത്തിനു ചുക്കാന്‍ പിടിക്കുന്നത്. രാജസ്ഥാനിലായിരിക്കും ട്രംപിന്റെ പേരിലുള്ള വില്ലേജ്.
ട്രംപ് വില്ലേജ് എന്നായിരിക്കും പേര്. രാജസ്ഥാനിലെ മേവത് പ്രവിശ്യയിലായിരിക്കും ട്രംപ് ഗ്രാമം ഒരുങ്ങുക.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനു വേണ്ടിയാണ് ഈ സംരംഭമെന്ന് ബിന്ദേശ്വര്‍ പതക് പറഞ്ഞു.ഇന്ത്യയിലെ ഗ്രാമങ്ങളുടെ ശുചീകരണ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് വാഷിങ്ടണിലെ ഇന്ത്യഅമേരിക്കന്‍ സമൂഹത്തോട് ബിന്ദേശ്വര്‍ പതക് ആവശ്യപ്പെട്ടു
https://www.facebook.com/Malayalivartha


























