ഗര്‍ഭിണികള്‍ മാംസം കഴിക്കരുത് ഗര്‍ഭകാലയളവില്‍ ശാരീരിക ബന്ധവും പാടില്ല; കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശം

ഗര്‍ഭിണികള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ ഉപദേശം. ഗര്‍ഭിണികള്‍ മാംസം കഴിക്കരുത്, ഗര്‍ഭ കാലയളവില്‍ ശാരീരിക ബന്ധവും പാടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉപദേശം. അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് മുന്നോടിയായി ആയുഷ് മന്ത്രാലയം അമ്മമാര്‍ക്കും കുട്ടികളുടെ പരിചരണത്തിനുമായി പുറത്തിറക്കിയ ബുക്ക്‌ലെറ്റിലാണ് ഇക്കാര്യം പറയുന്നത്. മന്ത്രി ശ്രീപാദ് നായിക് ആണ് ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തത്.
ആരോഗ്യമുള്ള കുട്ടിയെ കിട്ടാന്‍ ഭോഗം, കാമം, ക്രോധം, വെറുപ്പ് എന്നിവയില്‍ നിന്ന് അകന്ന് നില്‍ക്കുക, മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക, നല്ല ആളുകള്‍ക്കൊപ്പം മാത്രം സമയം ചിലവഴിക്കുക, ആത്മീയ ചിന്തകളില്‍ വ്യാപൃതരാവുക, മുറികളില്‍ മനോഹര ചിത്രങ്ങള്‍ തൂക്കിയിടുക തുടങ്ങിയ നിര്‍ദേശങ്ങളും ഗര്‍ഭിണികള്‍ക്കായുള്ള സര്‍ക്കാര്‍ ബുക്ക്‌ലെറ്റിലുണ്ട്.
മഹാന്‍മാരുടെ ജീവചരിത്രങ്ങള്‍ വായിക്കണമെന്നും ശാന്തരായി ഇരിക്കണമെന്നും സര്‍ക്കാരിന്റെ ലഘുലേഖ ഗര്‍ഭിണികളെ ഉപദേശിക്കുന്നു.
https://www.facebook.com/Malayalivartha























