നോമ്പ് നോക്കുന്ന സ്ത്രീക്കെതിരെ സഹപ്രവത്തകന്റെ ക്രൂരത; കുടുക്കിയത് സി സി ടി വി

സ്ത്രീ സംരക്ഷക്ക് പ്രധാന്യം നല്‍കുന്ന സര്‍ക്കാരായിട്ടും സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരിക്ക് നേരെ ആക്രമണം .വൈകി വന്നതിന്റെ പേരില്‍ ജീനവക്കാരിക്ക് സഹപ്രവര്‍ത്തകനില്‍ നിന്നും നേരിടേണ്ട വന്നത് ക്രൂര പീഡനമാണ്. കര്‍ണാടകയിലെ റെയ്ച്ചൂരിലാണ് സംഭവം നടന്നത്. വൈകി വന്നതിന്റെ പേരില്‍ സഹപ്രവര്‍ത്തകനുമായി വാക്കു തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് അവരെ ചവിട്ടുകയുമായിരുന്നു. സംഭവത്തെ പറ്റി പറയുന്നതിങ്ങനെ റമദാന്‍ നോമ്പടുത്തതു കൊണ്ട് നസ്രീന്‍ അല്‍പം വൈകിയാണ് ഓഫീസിലെത്തിയത് ഇത് ചോദ്യം ചെയ്ത ശരണപ്പയുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് ശരണപ്പ സീറ്റില്‍ നിന്നെഴുന്നേറ്റ് നസ്രീനെ ചവിട്ടുകയുമായിരുന്നു.
നസ്രീന്റെ പരാതിയെ തുടര്‍ന്ന് ശരണപ്പയെ സര്‍വീസില്‍ നിന്ന് പുറത്താക്കിട്ടുണ്ട്. ശനിയാഴ്ച ഓഫീസിന് അവധിയായിരുന്നുവെന്നും പൂര്‍ത്തിയാകാന്‍ ബാക്കിയുള്ള ജോലികള്‍ ചെയ്യാന്‍ നസ്രീനെയും ശരണപ്പയെയും ഏല്‍പ്പിക്കുകയായിരുന്നുവെന്നും കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.താല്‍ക്കാലികാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായാണ് നിയമിച്ചിരുന്നതെന്നും നസ്രീന്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം അറിഞ്ഞതെന്നും കൗണ്‍സില്‍ അറിയിച്ചു. സിദ്ധാനൂര്‍ സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍ സിസിടിയിലാണ് ദ്യശ്യങ്ങള്‍ പതിഞ്ഞത്. ഇത് എന്‍ഐഎ ന്യൂസ് ഏജന്‍സിയാണ് പുറത്തു വിട്ടത്.
https://www.facebook.com/Malayalivartha


























