പാര്‍ട്ടി തിരക്കുകള്‍ ഒഴിവാക്കി രാഹുല്‍ ജൂലൈയില്‍ വിദേശത്തേക്ക്

പാര്‍ട്ടി തിരക്കുകളില്‍ നിന്ന് മാറി കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ചെറിയ ബ്രേക്ക് എടുക്കുന്നു. അവധിക്കാലം ചെലവഴിക്കാനായി ജൂലൈ 12ന് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പറക്കും. മുത്തശിയെയും കുടുംബാംഗങ്ങളെയും കാണാനായി വിദേശത്തേക്ക് പോകുന്ന വിവരം രാഹുല്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അറിയിച്ചത്. അവധിക്കാലം മുത്തശിക്കൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.അവധിക്കാലം എത്രദിവസമാണെന്ന് രാഹുല്‍ ഗാന്ധി സൂചിപ്പിച്ചിട്ടില്ല.പ്രസിഡണ്ട് തിരിഞ്ഞെടുപ്പും രാജ്യത്തിലെ വിവിധയിടങ്ങളായി നിലനില്‍ക്കുന്ന കാര്‍ഷിക പ്രതിസന്ധികള്‍ക്കും സമരങ്ങള്‍ക്കും ഇടയിലാണ് രാഹുല്‍ ഗാന്ധിയുടെ വിദേശയാത്ര.
https://www.facebook.com/Malayalivartha


























