പാന്‍മസാല ചവച്ച് വിവാഹപന്തലില്‍ വന്ന വരനെ ഉപേക്ഷിച്ച് വധു...

ഇപ്പോഴത്തെ കാലത്ത് ലഹരിവസ്തുക്കള്‍ ഉപയോഗിക്കാത്തവര്‍ അപൂര്‍വ്വമാണ്. എന്നാല്‍ മിക്കവരും മാന്യത കാണിക്കാന്‍ വേണ്ടി പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അത് ഒഴിവാക്കറാണ് പതിവ്. എന്നാല്‍ മറ്റ് ചിലര്‍ ആളാകാന്‍ വേണ്ടി ലഹരിവസ്തുക്കള്‍ പബ്ലിക്കായി ഉപയോഗിക്കാറുമുണ്ട്. സാധാരണഗതിയില്‍ നവവരന്മാര്‍ ദുശ്ശീലങ്ങള്‍ ഉണ്ടെങ്കില്‍ പോലും വിവാഹ ദിവസം അത് വേണ്ടെന്ന് വയ്ക്കും.
എന്നാല്‍ ഇവിടെ സംഭവിച്ചത് വിവാഹപന്തലില്‍ വരന്‍ പാന്‍മസാല ചവച്ചുകൊണ്ട് വന്നതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് പ്രഖ്യാപിച്ച് പെണ്‍കുട്ടി ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശിലെ ലാല്‍ഗഞ്ച് ഗ്രാമത്തിലാണ് സംഭവം. കോളേജ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുടെ അപ്രതീക്ഷിതമായ തീരുമാനത്തില്‍ ബന്ധുക്കള്‍ ഞെട്ടി. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് രാത്രി മുഴുവന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല.
തുടര്‍ന്ന് വരന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് മധ്യസ്ഥത്തില്‍ പെണ്‍കുട്ടിയുമായി അവര്‍ സംസാരിച്ചുവെങ്കിലും ഗുഡ്ക്കയ്ക്ക് അടിമയായ ഒരാളെ വിവാഹം കഴിക്കില്ല എന്ന പ്രതികരണത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























