കശ്മീരില്‍ ഗ്രനേഡാക്രമണത്തില്‍ 9 സൈനികര്‍ക്കു പരിക്ക്, ഇന്ത്യന്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്, 24 മണിക്കൂറിനിടെ കശ്മീരില്‍ മൂന്നു ഭീകരാക്രമണങ്ങളാണു തുടര്‍ച്ചയായി ഉണ്ടായത്

കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിനുനേരെയുണ്ടായ ഗ്രനേഡാക്രമണത്തില്‍ 9 സൈനികര്‍ക്കു പരിക്കേറ്റു. ദക്ഷിണകശ്മീര്‍ പുല്‍വാമ ജില്ലയിലെ ട്രാല്‍ പ്രദേശത്തായിരുന്നു ഭീകരാക്രമണം. ഇന്ത്യന്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. 24 മണിക്കൂറിനിടെ കശ്മീരില്‍ മൂന്നു ഭീകരാക്രമണങ്ങളാണു തുടര്‍ച്ചയായി ഉണ്ടായത്. ഗ്രനേഡ് ആക്രമണമാണ് സിആര്‍പിഎഫ് ക്യാമ്പിനുനേരെ ഉണ്ടായതെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
സിആര്‍പിഎഫിന്റെ 180 ബറ്റാലിയനു നേര്‍ക്കായിരുന്നു ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. ഒമ്പതു സൈനികര്‍ക്കു പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്‍ മുജാഹിദീന്‍ ഏറ്റെടുത്തു. പുല്‍വാമ ജില്ലയിലെ പദ്ഗമ്പോറയിലും ഗ്രനേഡ് ആക്രമണമുണ്ടായി. ഇവിടെ പൊലീസ് സ്‌റ്റേഷനുനേരെയാണ് അക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. പസല്‍പോറ 22 രാഷ്ട്രീയ റൈഫിള്‍സ് ക്യാംപിനുനേരെ ഭീകരര്‍ വെടിയുതിര്‍ത്തു. സൈനികര്‍ക്കു പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha


























