ഇന്ധന വിലയില്‍ ദിവസേന വരുത്തുന്ന വ്യതിയാനം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി മൊബൈല്‍ ആപ്പും എസ്എംഎസ് സംവിധാനവുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രംഗത്ത്

ഇന്ധന വിലയില്‍ ദിവസേന വരുത്തുന്ന വ്യതിയാനം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി മൊബൈല്‍ ആപ്പും എസ്.എം.എസ് സംവിധാനവുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ രംഗത്തെത്തി. ജൂണ്‍ 16 മുതല്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രതിദിനം പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഫ്യുവല്‍ അറ്റ് ഐ.ഒ.സി ((Fuel@IOC) എന്ന ആപ് ഡൗണ്‍ലോഡ് ചെയ്താല്‍, ഉപഭോക്താക്കള്‍ക്ക് അതത് പ്രദേശത്തെ ഇന്ധനവില അറിയാം. കൂടാതെ, എസ്.എം.എസ് അയച്ചും പുതുക്കിയ ഇന്ധന വില മനസിലാക്കാം. ഇതിനായി ഓരോ പെട്രോള്‍ പമ്പിലും, ഡീലര്‍ കോഡ് പ്രദര്‍ശിപ്പിക്കും. ഇതുപയോഗിച്ച് RSPDEALER CODE എന്ന് 9224992249 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്താല്‍ മതിയാകും.
https://www.facebook.com/Malayalivartha


























