കന്നുകാലികളെ ഇനി ഓണ്‍ലൈനായി വില്‍പന നടത്താം

കന്നുകാലികളെ ഓണ്‍ലൈനിലൂടെ വില്‍ക്കാനും വാങ്ങാനും സൗകര്യമൊരുക്കി തെലങ്കാന സര്‍ക്കാര്‍. ഇതിനായി pashubazar.telangana.gov.in എന്ന വെബ്‌സൈറ്റ് സര്‍ക്കാര്‍ തിങ്കളാഴ്ച പുറത്തിറക്കി.
കന്നുകാലികളെ ചന്തയില്‍ കൊണ്ടു പോയി വില്‍ക്കുന്നതിനുള്ള യാത്രാ ചെലവടക്കം ഇതിലൂടെ ലാഭിക്കാമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മൃഗസംരക്ഷ വിഭാഗം അസിസ്റ്റന്റ് ചീഫ് സെക്രട്ടറി സുരേഷ് ചന്ദയാണ് വെബ്‌സെറ്റ് ഉദ്ഘാടനം ചെയ്തത്.
ഒരു സമയത്ത് പരമാവധി അഞ്ചു വില്‍പന രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ സാധ്യമാകുമെന്ന് അധികൃതര്‍ വിശദീകരിച്ചു.
https://www.facebook.com/Malayalivartha


























