രണ്ട് വര്‍ഷമായി അമ്മാവന്‍ പീഡിപ്പിച്ചുകൊണ്ടിരുന്ന 10 വയസുകാരിക്ക് അവള്‍ വരച്ച ചിത്രങ്ങള്‍ തന്നെ തുണയായി

രണ്ട് വര്‍ഷമായി അമ്മാവന്‍ പീഡിപ്പിച്ചുകൊണ്ടിരുന്ന 10 വയസുകാരിക്ക് അവള്‍ വരച്ച ചിത്രങ്ങള്‍ തന്നെ തുണയായി. പെണ്‍കുട്ടി വരച്ച ചിത്രം തെളിവായി സ്വീകരിച്ച് ഡല്‍ഹി കോടതി പ്രതിക്ക് അഞ്ച് വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
എട്ടാം വയസ് മുതല്‍ കുട്ടി അമ്മാവനാല്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയായിരുന്നു. അമ്മ മരിച്ചതോടെ അച്ഛനാല്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയെ സംരക്ഷിക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. മൊഴി നല്‍കാന്‍ പ്രാപ്തയല്ല പെണ്‍കുട്ടിയെന്നും അതിനാല്‍ കുട്ടിയെകൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിക്കുകയാണെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം.എന്നാല്‍ കോടതി ഈ വാദങ്ങള്‍ തള്ളി. 'ഉപേക്ഷിക്കപ്പെട്ട ഒരു വീടും ബലൂണ്‍ കയ്യിലേന്തി നില്‍ക്കുന്ന കുട്ടിയും ഒപ്പം അഴിച്ചു വെച്ച ഉടുപ്പും ചിത്രത്തില്‍ കാണാം. ഇത് കുട്ടിയുടെ മാനസികാവസ്ഥയും സംഘര്‍ഷങ്ങളും വരച്ചു കാട്ടുന്നതാണെന്നായിരുന്നു ജഡ്ജിയുടെ നിരീക്ഷണം.

ഡല്‍ഹിയിലെ സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടലാണ് പെണ്‍കുട്ടിയുടെ ദുരവസ്ഥ വെളിച്ചത്ത് കൊണ്ടുവരാന്‍ സഹായകമായത്. അമ്മ മരിച്ച ശേഷം മുഴുക്കുടിയനായ അച്ഛന്‍ കുട്ടിയെ ഉപേക്ഷിച്ചു. തുടര്‍ന്ന് ബന്ധുവായ ഒരു സ്ത്രീയാണ് കുട്ടിയെ ഡല്‍ഹിയിലേക്ക് കൊണ്ട് വന്നത്. അവിടെ വെച്ച് ഇവര്‍ കുട്ടിയെകൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കുമായിരുന്നു, അതിനിടയിലായിരുന്നു അമ്മാവന്റെ പീഡനവും. കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























