മോദി സര്‍ക്കാരിന്റെ ലക്ഷ്യം കര്‍ഷകരില്ലാത്ത ഇന്ത്യ!!! ബിജെപിക്കെതിരെ വിമര്‍ശനവുമായി സിന്ധ്യ

മൗന്ത് സൗറില്‍ നടന്ന പെലീസ് വെടിവെയ്പ്പില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് എംപി ജ്യോതിരാദിത്യ സിന്ധ്യ സത്യാഗ്രഹം ആരംഭിച്ച. 72 മണിക്കൂറാണ് സിന്ധ്യ സത്യാഗ്രഹമിരിക്കുന്നത്.ചൗഹാന്‍ സര്‍ക്കാരിനെതിരെയും ബിജെപി സര്‍ക്കാരിനെതിരേയും രൂക്ഷമായ ഭാഷയിലാണ് സിന്ധ്യ വിമര്‍ശിച്ചു.മോദി സര്‍ക്കാരിന്റെ ലക്ഷ്യം ഇന്ത്യയില്‍ നിന്നും കര്‍ഷകരെ ഉന്മൂലനം ചെയ്യുകയെന്നതാണെന്നു സിന്ധ്യ ആരോപിച്ചു.എന്നാല്‍ മൗന്ത്‌സൗറില്‍ കര്‍ഷകരെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കന്‍മാരെ അനുവദിച്ചില്ല.
ഇവരുടെ സന്ദര്‍ശനം കൊണ്ട് ക്രമസമാധനം തകരുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്.എന്നാല്‍ ചൗഹാനു പ്രവേശനനുമതി നല്‍കിയിരുന്നു. ഇത് മറ്റൊരു വിവാദത്തിന് വഴിവെയ്ക്കുമെന്നാണ് പുറത്തു വരുന്നന വിവരം. ഇന്നും ഒരു കര്‍ഷകന്‍കൂടി ആത്മഹത്യക്കു ശ്രമിച്ചിരുന്നു. കാര്‍ഷിക കടം എഴുതി തള്ളണമെന്ന കര്‍ഷകരുടെ ആവശ്യത്തിനു നേരെ സര്‍ക്കാര്‍ കണ്ണടക്കുന്നതു കെണ്ടാണ് ദിനംപ്രതി കര്‍ഷകാത്മഹത്യ ശ്രമങ്ങള്‍ ഉണ്ടാകുന്നത്.എന്നാല്‍ കര്‍ഷകരുടെ ആത്മഹത്യക്കു പിന്നില്‍ കടക്കെണിയല്ല. ഇതിനു പിന്നില്‍ പലകാര്യങ്ങള്‍ ഉണ്ടാകുമെന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞിരുന്നു
https://www.facebook.com/Malayalivartha


























