നിയന്ത്രണ രേഖയിലെ പാക് പ്രകോപനം വീണ്ടും : ഇന്ത്യ തിരിച്ചടിക്കുന്നു; രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളിലായി മൂന്നു തവണയാണ് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയും സാധാരണക്കാര്‍ക്ക് നേരെയും പാക് സൈന്യം വെടിയുതിര്‍ക്കുകയും മോട്ടാര്‍ ബോംബാക്രമണം നടത്തുകയും ചെയ്യുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നാലു ദിവസത്തിനിടെ പത്തു തവണയാണ് നിയന്ത്രണ രേഖയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടത്.
പ്രകോപനമില്ലാതെ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























