കശാപ്പ് നിയന്ത്രണത്തിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തിന് പുരസ്‌കാരവുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാറിന്റെ പുരസ്‌കാരം. കശാപ്പ് നിയന്ത്രണത്തിനായി വിജ്ഞാപനം കൊണ്ട് വന്നതിന് പിന്നാലെയാണ് ബീഫ് കയറ്റുമതിയില്‍ അല്ലാനസണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പുരസ്‌കാരത്തിന് അര്‍ഹമായത്.
വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യ സംസ്‌കരണ കയറ്റുമതി വികസന അതോറിറ്റിയാണ് അല്ലാനസണ്‍സിനെ കയറ്റുമതി രംഗത്തെ മികവിനുള്ള പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 2014 2015, 2015 2016 വര്‍ഷങ്ങളിലും അല്ലാനക്ക് തന്നെയായിരുന്നു പുരസ്‌കാരം.
ഈ രണ്ട് വര്‍ഷങ്ങളിലും 10,000 കോടിയുടെ പോത്തിറച്ചിയാണ് തങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതെന്ന് അല്ലാനസണ്‍സ് ഡയറക്ടര്‍ ഫൗസന്‍ അലവി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കയറ്റി അയക്കുന്ന മൂന്നില്‍ ഒന്ന് മാംസവും അല്ലാന സണ്‍സിന്റേതാണ്.
https://www.facebook.com/Malayalivartha
























