യുവതിയെ ബലം പ്രയോഗിച്ച് ചാണകം തീറ്റിച്ച് കള്ളമന്ത്രവാദി

മന്ത്രവാദ ചികിത്സയുടെ ഭാഗമായി യുവതിയെ ബലം പ്രയോഗിച്ച് ചാണകം തീറ്റിച്ചു. ക്രൂരമായ മര്‍ദ്ദനത്തിന് ശേഷമായിരുന്നു ചാണകം തീറ്റിച്ചത്. മഹാരാഷട്രയിലെ ലാത്തൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കുട്ടിയുടെ പിതാവും മാന്ത്രികനുമടക്കം ആറുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.
ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായ യുവതി. തുടരെയുണ്ടാകുന്ന വയറു വേദനക്കുള്ള ചികിത്സക്കാണ് കുടുംബാഗങ്ങള്‍ മന്ത്രവാദിയെ സമീപിച്ചത്. ചാണകം കഴിക്കാന്‍ തയ്യാറാകാതിരുന്ന യുവതിയെ മറ്റുള്ളവര്‍ മര്‍ദ്ദിച്ചാണ് കഴിപ്പിച്ചത്. പ്രതികളിലൊരാള്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha























