ബാബാ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

യോഗാഗുരു ബാബാ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന സദ്ഭാവന സമ്മേളനത്തില്‍ നടത്തിയ വിവാദ പരാമര്‍ശത്തിനാണ് കോടതിയുടെ ജാമ്യമില്ലാ വറണ്ട്. ഭാരത് മാതാ കീ ജയ് എന്നു ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്ന് പറഞ്ഞ കേസില്‍ അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് ഹരീഷ് ഗോയലാണ് രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.
ജാട്ട് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായാണ് സമ്മേളനം നടത്തിയത്.
കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ സുഭാഷ് ഭദ്രയുടെ പരാതിയിന്‍മേല്‍ മാര്‍ച്ച് രണ്ടിനു രാംദേവിനെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേയ് 12നു രാം ദേവിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha
























