മൃഗമാണെന്ന് കരുതി യുവാവിനെ വെടിവെച്ച് കൊന്നു

മരം മുറിക്കുകയായിരുന്ന യുവാവ് വെടിയേറ്റ് മരിച്ചു. കല്‍ജെഡ്ഡുവിലെ രവിയാണ് (27) ബുധനാഴ്ച അര്‍ധരാത്രി വേട്ടക്കാരുടെ വെടിയേറ്റ് കട്ത്തലകല്‍ജെഡ്ഡൂ നിക്ഷിപ്ത വനത്തില്‍ കൊല്ലപ്പെട്ടത്.
മ്യഗവേട്ടക്കിറങ്ങിയ സുന്ദര്‍ നായിക്, ജീതു എന്നിവര്‍ അനക്കം കണ്ട് മ്യഗമെന്ന് കരുതി ലൈസന്‍സുള്ള ഇരട്ടക്കുഴല്‍ തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. യുവാവ് തല്‍ക്ഷണം മരിച്ചു. ഇരു വേട്ടക്കാരെയും വനപാലകര്‍ പോലീസിന് കൈമാറി.
https://www.facebook.com/Malayalivartha























