കാറിനുള്ളില്‍ കുടുങ്ങിയ ഇരട്ടസഹോദരിമാര്‍ക്ക് ദാരിണാന്ത്യം

പൂട്ടിയിട്ട കാറിനുള്ളില്‍ കുടുങ്ങിയ ഇരട്ടസഹോദരിമാര്‍ക്ക് ദാരിണാന്ത്യം. ഹരിയാനയിലെ പട്ടൗഡിയിലാണ് സംഭവം. അഞ്ചു വയസുകാരായ ഹര്‍ഷ, ഹര്‍ഷിത എന്നീ കുട്ടികളാണ് ദാരുണമായി മരിച്ചത്. മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം വേനലവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു കുട്ടികള്‍.
വീടിന് പരിസരത്ത് കളിക്കുകയായിരുന്ന കുട്ടികളെ കാണാതായതിനെ തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ്, അബോധാവസ്ഥയില്‍ കുട്ടികളെ കാറിനുള്ളില്‍ കണ്ടത്. മുത്തച്ഛന്റെ വീടിനു തൊട്ടുമുന്നിലാണ് കുട്ടികള്‍ കുടുങ്ങിയ കാര്‍ പാക്ക് ചെയ്തിരുന്നത്. കുട്ടികളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഉപയോഗശൂന്യമായ കാറിനുള്ളില്‍ കുട്ടികള്‍ കയറിയതോടെ ഡോറുകള്‍ അവിചാരിതമായി ലോക്കായി എന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ പിതാവ് മീററ്റില്‍ സൈനികനാണ്.
https://www.facebook.com/Malayalivartha
























