കവര്‍ച്ചക്കിടയില്‍ കൗമാരക്കാരി പിടിയിലായപ്പോള്‍ തിരിച്ചറിഞ്ഞ സത്യം ഇങ്ങനെ

കവർച്ച നടത്തനായി രണ്ടംഗ സംഘത്തിനൊപ്പം കൗമാരക്കാരിയും. ഒടുവിൽ പിടിവീണപ്പോൾ തിരിച്ചറിഞ്ഞ സത്യം ആരെയും ഒന്ന് ഞെട്ടിയ്ക്കും. കൗമാരിക്കാരി ആണായി വേഷം കെട്ടി രണ്ടംഗ സംഘത്തിനൊപ്പം കവര്‍ച്ച. മൂന്നു പേരും പോലീസ് പിടിയിലായി. 18 കാരിയായ പെണ്‍കുട്ടിയാണ് വേഷം മാറി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്കൊപ്പം കൂടി കവര്‍ച്ചയ്ക്ക് പദ്ധതി ഒരുക്കിയത്.
തമിഴ്‌നാട്ടിലെ കോണ്ടിത്തോപ്പ് ബെതന്യാകന്‍ റോഡിനു സമീപമുള്ള വീടുകളിലാണ് സംഘം കവര്‍ച്ചയ്ക്ക ശ്രമം നടന്നത്. സംഘത്തിന്റെ പക്കല്‍ നിന്ന് വിലയേറിയ ഐഫോണുകളും ലാപ്‌ടോപ്പുകളും കണ്ടെത്തി. അമ്പാട്ടൂരില്‍ നിന്ന് ദയാലന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ കൗമാരക്കാരി രണ്ടു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പരിചയപ്പെടുകയും പിന്നാലെ കവര്‍ച്ചയ്ക്ക് പദ്ധതി ഒരുക്കുകയുമായിരുന്നു.
വേഷം മാറി എത്തിയ യുവതിയുള്‍പ്പെടുന്ന മൂന്നംഗ സംഘം ബുധനാഴ്ച രാത്രി ബെതന്യാകന്‍ സ്ട്രീറ്റിലുള്ള വീട്ടില്‍ കവര്‍ച്ച നടത്തി. എന്നാല്‍ ഈ സമയം മുകളിലെ നിലയിലുള്ള മണിവണ്ണന്‍ എന്ന ബിസിനസുകാരന്‍ ശബ്ദം കേട്ട് താഴേയ്ക്ക് നോക്കുമ്പോള്‍ ചെറുപ്പകാരനായ ആണ്‍കുട്ടി ബാഗുമായി രക്ഷപ്പെടുന്നത് കണ്ടതിനെ തുടര്‍ന്ന് അലാം ശബ്ദം വെച്ച് ആളുകളെ വിവരം അറിയിച്ചു. ബാഗുമായി ഓടിയ ആണ്‍കുട്ടിയെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. ആണ്‍കുട്ടി നല്‍കിയ മൊഴിയെ മറ്റു രണ്ടു പേരെ പിടികൂടിയത്. ഇവര്‍ നിരവധിയിടങ്ങളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സെവന്‍ വെല്‍സ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























